Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Citizen

ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം രൂ​ക്ഷം; ഇ​റാ​ക്കി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

ടെ​ഹ്‌​റാ​ൻ: ഇ​റാ​നും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള യു​ദ്ധം പ​ന്ത്ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ൽ അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം. ഇ​സ്ര​യേ​ലി​ന് നേ​രെ ഇ​റാ​നും ഹി​സ്ബു​ള്ള​യും സം​യു​ക്ത മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​റാക്കിലെ ഖോ​ർ അ​ൽ സു​ബൈ​ർ തു​റ​മു​ഖ​ത്തി​ന് സ​മീ​പം അ​മേ​രി​ക്ക​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 'സേ​ഫ്സീ വി​ഷ്ണു' എ​ന്ന എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ 'സൂ​യി​സൈ​ഡ് ബോ​ട്ട്' ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഇ​ന്ത്യ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. 38 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​റാ​നി​ൽ നി​ന്ന് തൊ​ടു​ത്ത മി​സൈ​ലു​ക​ൾ ത​ങ്ങ​ളു​ടെ ഭൂ​പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തു​ന്ന​താ​യും വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്നും ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. ഇ​തി​ന് മ​റു​പ​ടി​യാ​യി ഇ​റാ​നി​ലെ ടെ​ഹ്‌​റാ​നി​ലും ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​സ്ര​യേ​ൽ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണം ആ​രം​ഭി​ച്ചു.

യു​ദ്ധം രൂ​ക്ഷ​മാ​യ​തോ​ടെ ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ബാ​ര​ലി​ന് 100 ഡോ​ള​റി​ന് മു​ക​ളി​ലെ​ത്തി. ഇ​തോ​ടെ പ​ല രാ​ജ്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ ക​രു​ത​ൽ എ​ണ്ണ​ശേ​ഖ​രം ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​യ​ർ ന്യൂ​സി​ല​ൻ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം ഇ​റാ​ൻ ഉ​ട​ൻ നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​എ​ൻ സു​ര​ക്ഷാ സ​മി​തി പ്ര​മേ​യം പാ​സാ​ക്കി. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള 130 രാ​ജ്യ​ങ്ങ​ൾ ഈ ​പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു.

 

Latest News

Corehub Up